Monday, April 29, 2013

പ്രണയത്തിന്റെ ഏറ്റവും നല്ല സുഖം എന്നത് അതിനെ കുറിച്ചുള്ള
ഓര്‍മ്മകള്‍ ആണ് ഓര്‍മ്മിക്കാന്‍ അധികം ഒന്നും ഇല്ലായിരിക്കാം ,
പക്ഷെ മറക്കാന്‍ കഴിയാത്ത ഏതൊക്കെയോ  അതില്‍ ഉണ്ട്... ഗ്രാമ വിശുദ്ധിയുടെ നൈര്


മല്യം ഉണ്ടോ , അതോ നാഗരികതയുടെ തീഷ്ണതയുണ്ടോ എന്ന് ഒന്നും അറിയാതെ കണ്ണെത്തുന്നിടത്തു മനസ്സ് നില്ക്കാതെ നൂല് പൊട്ടിയ പട്ടം പോലെ പ്രണയസരസ്സിൽ ആടിയുലഞ്ഞു സഞ്ചാരം തുടങ്ങുമ്പോൾ കരുതിയിരുന്നില്ല വരാൻ പോകുന്ന വെല്ലുവിളികളുടെ രാഷ്ട്രീയ സൌഹ്രെധങ്ങളുടെ ചതുരംഗ കളികളും കാണാകാഴ്ചകളും   അനുഭവങ്ങളും .







പതിനാറിന്റെ പ്രായത്തിൽ എപ്പോഴോ മനസ്സില് കടന്നു കൂടി , ഒരിക്കൽ കളിവാക്കു പറഞ്ഞു തുടങ്ങിയ കൊഞ്ചൽ , നാൾക്കുനാൾ കാണാതിരിക്കാൻ വയ്യാത്ത കണ്ണുകളുടെ കര്പ്പൂരകാഴ്ച്ച ആയതും ,ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ നടന്നു കയറിയത് ജീവിതത്തിൽ .. അല്ലെന്ക്കിലും അത് അങ്ങിനെ ആവാതെ തരമില്ല... ചിലരെ ഒക്കെ പടച്ചു വിടുമ്പോൾ ഒരു നിയോഗം കൂടി കൊടുക്കും പഴ്ജന്മാങ്ങൾക്ക് തുണയായി താങ്ങായി , കരുത്തായി വഴിനടത്താൻ.. എന്തൊരു വെപ്രാളമായിരുന്നു ആദ്യമായി ഒരു സ്നേഹ കുറിപ്പ് എഴുതാൻ, ലോലനും വാലനും ഒന്നും അല്ലെന്ക്കിലും ഒരു മെഴുകുതിരി വെളിച്ചത്തിൽ നരകദ്രാവകത്തിന്റെ ആത്മ ബലത്തിൽ , എന്നോ എവിടെയോ കേട്ട് മറന്ന ചന്ദ്രോദയം മാലച്ചര്ർത്തിയ ഇണ കുരുവികളിൽ തുടങ്ങി പ്രണയം ഒരു മെഴുകുതിയുടെ നീറലിന്റെ തണലിൽ കടലാസ്സിൽ പകര്തിയപ്പോഴേക്കും നേരം ഏറെ ഇരുട്ടിയിരുന്നു ..


മയ്യഴി മൈതാനവും അതിന്റെ ചുറ്റ് മതിലിനും ഏതു കഠിന വെയിലിലും എതെന്ക്കിലും ഒക്കെ ഒരു വശത്ത്‌ തണൽ ഉണ്ടാവുന്ന വിധത്തിൽ പ്രകൃതി ഒരുക്കിയ ഒരു സ്വപ്നലോകം പോലെ തോന്നിയിട്ടുണ്ട് ആ കാലത്ത് , ഒരു പാട് കാമുക മനസ്സുകള്ക്കു ആശ്വാസവും ആയിരുന്നു.
ഞാനും വെത്യസ്ഥാൻ ആയിരുന്നില്ല...  വെറുതെ ആ അരമതിലിൽ ഇരിക്കുമ്പോൾ ഭാവിയെ പറ്റി , ഭൂതത്തെ പറ്റി , വര്തമാനത്തെ പറ്റി ഒക്കെ ഒരു ചിന്തയും ഇല്ലാതെ അപ്പുപ്പൻ താടി പോലെ പറന്നു നടക്കുന്ന മനസ്സുമായി പ്രണയിനിയുടെ സ്മ്രിതിയിൽ മണികൂറുകൾ ഓളം ഇരുന്നു ജീവിതം പുകച്ചു തള്ളിയിട്ടുണ്ട് .. ... എത്ര പ്രണയങ്ങൾ തളിര്ത്തതിനും  പൂത്തതും വീണടിഞ്ഞത്തിനും ഒക്കെ സാക്ഷി ആയിട്ടുണ്ടാവും അവിടത്തെ ഓരോ മണ്ണ്തരികളും . അന്നും ഒരു ചെറു പുഞ്ചിരി പൊഴിച്ച് വെളുത്തു മെലിഞ്ഞ സുന്ദരി നടന്നടുക്കുന്നതും പതിവ് പുഞ്ചിരി പ്രസാദം തൂവി നടന്നു അകലുന്നതും വിരയാര്ന്ന മനസ്സും ശരിരവുമായി നോക്കി നില്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളു ... തലേന്ന് രാത്രിയിൽ ഏറെ വിയർപ്പൊഴുക്കി എഴുതിപിടിപ്പിച്ച പ്രണയത്തിന്റെ അക്ഷര ഭാഷ്യത്തിന്റെ കടലാസ്സു തുണ്ട് അപ്പോഴേക്കും എന്റെ കൈയിലെ വിയർപ്പിൽ കുതിരുന്നു ഇളം കാറ്റിന്റെ സാമീപ്യം കൊതിച്ചിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.