Monday, April 29, 2013


ചങ്ങാത്തങ്ങൾ   , അത് മഴയെ പോലെ ആയിരിക്കുന്നു  ... അല്ലെന്ക്കില്‍ ആയിരിക്കണം ... ഉഷരഭൂമിയില്‍ പെയ്യ്തിറങ്ങുന്ന തിരിമുരിയാത്ത സ്നേഹം പോലെ പെയ്യ്തിറങ്ങുന്ന ഇടവപാതിയിലെ മഴയെ പോലെ ., ചില ചങ്ങാത്തങ്ങൾ ചിങ്ങ മാസത്തിലെ മഴയെ പോലെ ചിണുങ്ങി കൊണ്ടെ ഇരിക്കും ഇടയ്ക്കു ശന്താമാകും.. പക്ഷെ എനിക്ക് ഏറെ ഇഷ്ട്ടം കര്‍ക്കിടകത്തിലെ മഴയെ പോലെ പേമാരിയായി  ഇടിയുടെയും കാറ്റിന്റെയും അകമ്പടെയോടു കൂടി പെയ്യുന്ന സൌഹ്രെടങ്ങളെ ആണ്  .... അത് കര്‍ക്കിടക മഴയെ പോലെ നമ്മളെ വിഷമിപ്പിക്കും .... പക്ഷെ പണ്ട് ആരോ പറഞ്ഞു കേട്ടത് പോലെ  കര്‍ക്കിടകത്തിലെ മഴ ആന മുത്രം പോലെ എന്നും വെയില്‍  ആന തോല്‍ ഉണക്കുന്ന പോലെ എന്നും  ..... അത് പോലെ കര്‍ക്കിടക മഴ പോലെ പെയ്യ്തിറങ്ങുന്ന ചങ്ങാത്തങ്ങൾ കര്‍ക്കിടക മാസ വെയിലിനെ   പോലെ നമ്മളെ ശാന്തരാക്കാനും  എന്നും കാണും ..... വേറെ ഒരു കൂട്ടം ചങ്ങാത്തങ്ങൾ ഗനിഭവിച്ചു കിടക്കുന്ന മുടികെട്ടി നില്‍കുന്ന കാര്‍മേഘങ്ങള്‍  പോലെ ആണ് എന്ന് തോനിയിട്ടു ഉണ്ട് .... ആരെന്ക്കിലും  ഒരു കാറ്റായി നമ്മുടെ നേര്‍ക്ക്‌ അടിച്ചു തുടങ്ങുമ്പോള്‍ അവിടെ തിമര്‍ത്തു പെയ്യ്തു  ..... ഇളം കാറ്റിന്റെ സുഖം നഷ്ട്ട പെടുത്തും .....  എങ്കിലും  ചങ്ങാത്തങ്ങൾ ഇല്ലാത്ത മനുഷ്യര്‍ അവര്‍ എന്നും എനിക്ക് കൌതുകത്തിന്റെ    തുരുത്തുകള്‍ ആയി തോന്നാറും  ഉണ്ട് ....  നല്ല കര്‍ക്കിടക മഴ പോലെ പെരുമഴയായി പെയ്യ്തു ഇറങ്ങട്ടെ നല്ല ചങ്ങാത്തങ്ങൾ  ......  


No comments:

Post a Comment

Note: Only a member of this blog may post a comment.